നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് നമ്മുടെ ക്ഷേത്രത്തിലെ തിരുഃമുടി കലാങ്ങൾക്കുമപ്പുറം മലയിൽ കുടുംബത്തിൽപ്പെട്ട ഒരു മുത്താശ്ശാരി ചന്ദ്രയാന വ്രതം നോറ്റ് ഈറൻ മാറ്റാതെ ആരുമുത്ത വരിക്കപ്ലാവിന്റെ തായ്ത്തടിയിൽ കൊത്തിയെടുത്തതാണ് ഈ തിരുഃമുടി എന്ന് പറയപ്പെടുന്നു...
പൂർണരൂപിയായി ശക്തി പ്രാപിച്ച തിരുഃമുടി പറന്നുയരാൻ തുടങ്ങിയെന്നും ഇരികാളി എന്ന് ആക്രോശിച്ചുകൊണ്ട് മുത്താശ്ശാരി കുത്തുളി കൊണ്ട് ഇടതു കണ്ണിൽ കുത്തിയിരുത്തി എന്നുമാണ് ഐതീഹ്യം... ഈ അടയാളം ഇപ്പോഴും കാണാവുന്നതുമാണ്...
( തിരുഃമുടി മുടിപ്പുരയിൽ നിന്ന് പുറത്തെടുക്കുന്നത് മീനമാസത്തിലെ ഭരണി കാർത്തിക ദിവസങ്ങളിൽ മാത്രമാണ്.)
മീനമാസത്തിലെ ഭരണി നാളിൽ നട്ടുച്ച സമയത്ത് എഴുന്നള്ളുന്ന ഭഗവതിയുടെ ദിവ്യദർശനം കാണുവാനും സായൂജ്യരാവാനും ദൂരെദേശങ്ങളിൽ നിന്ന് പോലും അനേകായിരം ഭക്തർ എത്തുന്നു... എഴുന്നള്ളത്തിന് ശേഷമുള്ള തിരുഃമുടിമുന്നിൽപറ ഉദ്ദിഷ്ഠകാര്യത്തിന് വിശേഷപ്പെട്ട വഴുപാട് ആയതുകൊണ്ട് ഭക്തർ പറസമർപ്പണത്തിനായ് മണിക്കുറുകൾ ക്യു നിന്ന് ദർശന പുണ്യം നേടി മടങ്ങുന്നു...,