NEWS
പത്തിശ്ശേരിൽ ദേവീക്ഷേത്രം

അമ്മേ ശരണം ദേവീ ശരണം

പത്തിശ്ശേരിൽ അമ്മേ ശരണം

About Us
ക്ഷേത്രം.

“ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ, തൃക്കുന്നപ്പുഴ (വഴി) ആറാട്ടുപുഴ വടക്ക്, ആറാട്ടുപുഴ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത്‌ തലയെടുപ്പോടെയും പ്രൗഢിയോടെയും നിലകൊള്ളുന്ന അതി പുരാതനവും ചരിത്രപ്രസിദ്ധവും കരയുടെ നാഥയായി നാടിൻ്റെ ദേവതയായി ദാരിക നിഗ്രഹസ്വരൂപിണിയായ ശ്രീ ഭഗവതി വട്ടകവാൾ ഏന്തി പരിലസിക്കുന്ന വിശ്വപ്രസിദ്ധമായ ആറാട്ടുപുഴ പത്തിശ്ശേരിൽ ദേവീ ക്ഷേത്രം. ആദിപരാശക്തിയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.”

അമ്മയുടെ തിരുഃമുടി

വർഷത്തിൽ രണ്ട് ദിവസം മാത്രം ദർശന സാദ്ധ്യമായ തിരുഃമുടി.

(മീന മാസത്തിലെ ഭരണി, കാർത്തിക നാളുകളിൽ) ആ ദർശന പുണ്യം അനുഭവിച്ചറിയുക എന്നത് ജന്മസുകൃമായി കാണുന്നു ദേവിപ്രിയർ.

കേരള ചരിത്രത്തിൽ പത്തിനിശ്ശേരിൽ എന്നു പരാമർശിച്ചിട്ടുള്ള നമ്മുടെ ഇന്നത്തെ പത്തിശ്ശേരിൽ ക്ഷേത്രത്തിൻ്റെ പുരാതനത്വം ചിന്താധീനതയ്ക്കും അപ്പുറത്താണ്....

കാലങ്ങൾക്കുമുൻപ് ആനപ്രമ്പാൽ എന്നാ ദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ ആരാധനാ മൂർത്തിയായിരുന്നു ഇന്ന് പത്തിശ്ശേരിൽ കുടികൊള്ളുന്ന ദേവി ആ കുടുംബത്തിലെ ഇളമുറക്കാരിയായ തമ്പുരാട്ടിക്കുട്ടിക്കു മറ്റൊരു ബ്രാഹ്മണ കുടുംബത്തിലെ യുവാവുമായി പ്രണയമുണ്ടായിരുന്നു..

പരസ്പരം കലഹിച്ചു കഴിയുന്ന കുടുംബങ്ങൾ ആയിരുന്നു ഇരുവരുടെയും ബന്ധു ജനങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരാകാൻ കഴിയില്ല എന്നത് ഉറപ്പായിരുന്നതിനാൽ ഒരു രാത്രി ഇരുവരും ദൂരദിക്കിലേക്ക് പലായനം ചെയ്തു തോണിയിലായിരുന്നു യാത്ര യാത്ര പുറപ്പെടുന്നതിന് മുൻപ് തൻ്റെ തേവരമൂർത്തിയുടെ ക്ഷേത്രനടയിൽ ചെന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു ആരോരും ആശ്രയമില്ലാതെ നാടുവിട്ടു പോകുന്ന. തങ്ങൾക്കു തുണയാകാണെ എന്നു യാചിച്ചു അവളുടെ പ്രാർത്ഥനയിൽ കനിവ്തോന്നിയ ദേവി അവരോടൊപ്പം പുറപ്പെട്ട് ആറാട്ടുപുഴ എന്നാ ദേശത്ത് എത്തിച്ചേർന്നു...

അക്കാലം അവിടെ വ്യാപാര സങ്കേതമായിരുന്നു പത്തേമാരികളും പായ്ക്കപ്പലുകളും വന്നു പോകാറുള്ള ഒരു തുറമുഖം ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ഉണ്ടായിരുന്നതായും വടക്കുഭാഗത്തുള്ള കനാലിലൂടെ പത്തേമാരികളും പായ്ക്കപ്പലുകളും സഞ്ചരിച്ചിതിരുന്നതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു ആറാട്ടുപുഴ ദേശത്ത് എത്തിച്ചേർന്ന അവർ തങ്ങളുടെ ആരാധനാ മുയർത്തിയെ ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠിച്ചു പൂജ ചെയ്യുകയും ക്ഷേത്രത്തിന് സമീപത്തുതന്നെ മഠം ഉണ്ടാക്കി താമസിക്കുകയും ചെയ്തു കാലക്രമേണ അനേകം ബ്രാഹ്മണമഠംങ്ങൾ ഇവിടെ ഉണ്ടാകുകയും കാലാന്തരത്തിൽ അവർക്കു ക്ഷയം സംഭവിക്കുകയും അവരുടെ ആശ്രിതായിരുന്നവരിൽ ക്ഷേത്രവകാശം എത്തിച്ചേരുകയും ചെയ്തപ്പോൾ അവശേഷിച്ച ബ്രാഹ്മണർ ഇവിടെനിന്നും പലായനം ചെയ്യുകയും ചെയ്തു...

ഇപ്പോൾ പുനർനിർമ്മിക്കപ്പെട്ട ക്ഷേത്രം അഞ്ചാമത്തേതാനെന്നും മൂന്നെണ്ണം പ്രളയബാധിതമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത് ഇന്നുള്ള ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്തായി ഒരു തീർത്ഥക്കുളം ഉണ്ടായിരുന്നതായും അതിൽ നീരാടിയ ശേഷമാണ് ദേവി ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നതെന്നും ആ കുളത്തിനു ചുറ്റും കാടും ഒരു പനയും മനുഷ്യാലയവും ഉണ്ടായിരുന്നതായും കാലപ്പഴക്കത്താൽ അവയൊക്കെ നാശോഖമാകുകയും ചെയ്തതായി പറയപ്പെടുന്നു...

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണിനാളിൽ നേദിക്കുന്ന പൂവും പ്രസാദവും ഈ തീർത്ഥക്കുളത്തിൽ പൊങ്ങിയിരുന്നതായും പഴമക്കാർ പറഞ്ഞു കേൾക്കുന്നു...

ചൊവ്വ , വെള്ളി ദിവസങ്ങളിൽ രാവിലെ 11 മണിക്ക് ആയിരിക്കും നട അടപ്പ്

പൂജ സമയങ്ങൾ

  • രാവിലെ 5:00ന്    :   നടതുറപ്പ്
  • രാവിലെ 10:30 ന്  :   നട അടപ്പ്
  • വൈകിട്ട് 5:00 ന്   :   നടതുറപ്പ്
  •  രാത്രി  8:00  ന്   :   നട അടപ്പ്

പ്രധാന വഴിപാടുകൾ

പത്തിശ്ശേരിൽ അമ്മേ ശരണം.

y
ഉദ്ദിഷ്ടകാര്യസിദ്ദി പൂജ

എല്ലാ ചൊവ്വാഴ്ചയിലും നടത്തുന്നു

ആയില്യപൂജ

എല്ലാ ആയില്യത്തിനും നടത്തുന്നു

അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കലശവും

എല്ലാ മാസവും ഒന്നാം തീയതി നടത്തുന്നു

പ്രധാന നിവേദ്യങ്ങള്‍

പത്തിശ്ശേരിൽ അമ്മേ ശരണം

കടുംപായാസം

ദേവീപ്രീതിക്കായി നടത്തുന്നു.

അറുനാഴിപായസം

ദേവീപ്രീതിക്കായും ഉദ്ദിഷ്ട കാര്യഫലസിദ്ധിക്കായും

അശ്വതി_മഹോത്സവം

അശ്വതിക്ക് അമ്മയുടെ തിരുമുറ്റത്ത് കെട്ടുകാഴ്ചകളെത്തും, പ്രധാനമായും നാല് കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഉള്ളത്.

പത്തിശ്ശേരിൽ അമ്മയ്ക്ക് കാണിക്കയായി സമർപ്പിക്കപ്പെടുന്ന അഴകേറിയ കെട്ടുകുതിരകളും കെട്ടുകാളകളും...

{ സമർപ്പിക്കുന്ന സമിതികൾ...}

1 ആം നമ്പർ കെട്ടുകാഴ്ച ശ്രീഭദ്ര കെട്ടുകാഴ്ച സമിതി S_N മന്ദിരം...

2 ആം നമ്പർ കെട്ടുകാഴ്ച ശ്വേതാഗ്നി ആൽസന്നിധാനം മംഗലം...

3 ആം നമ്പർ കെട്ടുകാഴ്ച കാളി കെട്ടുകാഴ്ച സമിതി നവചേതന...

4 ആം നമ്പർ കെട്ടുകാഴ്ച തെക്ക് കുന്നുംപുറം കെട്ടുകാഴ്ച മഹോത്സവ സമിതി...

മീനമാസത്തിലെ അശ്വതി നാളിൽ മക്കൾ പത്തിശ്ശേരിൽ അമ്മയുടെ തൃപ്പാദങ്ങളിൽ അർപ്പിച്ച അംബരചുംബികളായ കെട്ടുകാഴ്ച്ചകൾ അമ്മയുടെ ക്ഷേത്രാങ്കണത്തിൽ സമർപ്പിക്കുന്നു

ക്ഷേത്രാചാര വിവരങ്ങള്‍

  • എല്ലാ മലയാള മാസം ഒന്നാം തീയതി വിശേഷാല്‍ പൂജകള്‍
  • എല്ലാ ചൊവാഴ്ച്ചയും വെള്ളിയാഴ്ചയും വിശേഷാല്‍ പൂജയും കുരുതിയും.
  • എല്ലാ ഞായറാഴ്ച്ചയും സര്പ്പാങ്ങള്ക്ക് നൂറും പാലും
  • എല്ലാ ഭരണി നാളിലും അഖണ്ടനാമജപവും അന്നദാനവും
  • വൃശ്ചികമാസം കാര്ത്തിംക നാളില്‍ പൊങ്കാല
  • വൃശ്ചികം ഒന്ന് മുതല്‍ 41ദിവസം മണ്ഡലചിറപ്പ്
  • കര്ക്കിംടകം ഒന്ന് മുതല്‍ രാമായണ മാസാചരണം
  • മീന മാസം ഭരണി നാളില്‍ ഒന്പളതാം ഉത്സവം വരുത്തക്കരീതിയില്‍ തൃക്കൊടിയേറ്റ്
  • മീന ഭരണിനാളില്‍ തിരുമുടിഎഴുന്നുള്ളത്തും വലിയ കാണിക്കയും മുടിമുന്നില്‍ പറയും
  • മീന മാസത്തിലെ കാര്ത്തിംകനാളില്‍ തിരു:ആറാട്ടും വലിയ കുരുതിയും
  • മേടമാസം ഒന്നാംതീയതി വിഷുക്കണി ദര്ശുനം

പ്രധാന വിശേഷങ്ങൾ

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു..

തിരുവുത്സവം

മീനമാസത്തിലെ ഭരണി, കാർത്തിക, എന്നീ രണ്ടു ദിവസങ്ങളിൽ നടന്നു വന്നിരുന്ന ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ തൃക്കൊടിയേറ്റു ദിവസം മുതൽ കാർത്തികനാൾ വരെ വിവിധ ക്ഷേത്രാചാരങ്ങൾ ഉൾപ്പെടുത്തി വളരെ വിപുലമായി നടന്നുവരുന്നു.

ഇതിൽ പ്രധാനപ്പെട്ടവ ആണ് തിരുഃമുടി എഴുന്നള്ളത്ത്, തോറ്റംപാട്ട്, വിവിധകരകളിൽ നിന്നുള്ള ദേശതാലവും, കെട്ടുകാഴ്ചകളും, അന്നദാനവും. കൂടാതെ തിരുഃമുടി മുന്നിൽ പറ, മാസം തോറും ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ഉദ്ദിഷ്ടകാര്യഫലസിദ്ധിപൂജ ഇവയൊക്കെ ക്ഷേത്രത്തിൽ പ്രധാനവഴിപാടുകളാണ്.

പൊങ്കാല

പുരാണത്തിൽ പൊങ്കാല നിവേദ്യ സമർപ്പണം വിശദമായി പരാമരർശിക്കുന്നുണ്ട്. , ഉദ്ധിഷ്ടകാര്യസിദ്ധിക്ക് നേർച്ചയായി സമർപ്പിക്കാവുന്ന ഉത്തമ വഴിപാടാണ് പൊങ്കാല. അമ്മയ്ക്ക് ഒരു പൊങ്കാല സമർപ്പിക്കുന്നതിലൂടെ ഇതിൽ ഭാഗമാകുന്ന ഓരോ ഭക്തജനങ്ങൾക്കും എല്ലാവിധ ദുരിതദോഷങ്ങളും തീർന്നു നമ്മുടെ മുൻജന്മത്തിലും ഇഹജന്മത്തിലും നിലനിൽക്കുന്നതായ സർവ്വവിധ സുകൃതക്ഷയത്തിനും ശാന്തി വന്ന് എല്ലാവിധ ഐശ്വര്യങ്ങളും നിലനില്ക്കുമെന്നുള്ളതാണ് വിശ്വാസം. സർവപാപതിന്മകളെയും ആചാരവിധി പ്രകാരം കാർത്തികസ്തംഭത്തിലേക്കു ആവാഹിച്ചു അഗ്നിയിൽ ഹോമിക്കുന്നതിലൂടെ നന്മയുടെയും ഐശ്വര്യത്തിന്റെയും ആയിരമായിരം ദീപങ്ങൾ തൃക്കാർത്തിക വിളക്കിൽ തെളിയുന്നു. അമ്മമഹാമായ ശ്രീ പത്തിശ്ശേരിൽ അമ്മയ്ക്ക് ഭക്ത്യാദരപൂർവം സമർപ്പിക്കുന്ന തൃക്കാർത്തിക പൊങ്കാലയിലേക്കു എല്ലാ ഭക്തജനങ്ങളുടെയുംയും സാന്നിദ്ധ്യവും പങ്കാളിത്തവും ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു ...

തിരുമുൻപിൽ പറ സമര്‍പ്പണം

ദേവീ ക്ഷേത്രനടയില്‍ നിത്യവും നെല്‍പറ നിറക്കാവുന്നതാണ് ഉത്സവ സംബന്ധമായി നടക്കല്‍ പറനിറക്കാവുന്നതാണ് കൂടാതെ അന്‍പൊലിപറയും , മീനമാസത്തിലെ ഭരണി, കാർത്തിക ദിവസങ്ങളില്‍ തിരു: മുടിമുന്‍പില്‍ പറയും വിശേഷങ്ങളാണ്. ശ്രീ പത്തിശ്ശേരിൽ അമ്മയ്ക്ക് ഭക്ത്യാദരപൂർവം സമർപ്പിക്കുന്നു

വൃശ്ചിക ചിറപ്പ്

വൃശ്ചികമാസം 1 മുതൽ 41 ദിവസത്തെ മണ്ഡലകാല ചിറപ്പ് തിരു: സന്നിധിയിലെ ശാസ്താ നsയിൽ ഭക്ത്യാദരപൂർവ്വം നടത്തുന്നു.എല്ലാവർഷവും മകരമാസം ഒന്നാം തീയതി പള്ളി കെട്ട് വരവ്, വിശേഷാൽ ശാസ്താ പൂജ, എള്ള് നിവേദ്യം, വിശേഷാൽ നെയ് അഭിഷേകം എന്നിവ നടത്തപ്പെടുന്നു

ക്ഷേത്ര ഗാലറി

ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions